കോട്ടയം കൊടുങ്ങൂരിൽ ജിമ്മില്‍ എത്തിയ ശേഷം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി ; പുളിക്കല്‍കവല സ്വദേശിയായ പതിനേഴുകാരൻ മുങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു. പുളിക്കല്‍കവല നെടുമാവ് കണ്ണന്താനം വീട്ടില്‍ ലിംജി ജോണ്‍- സുമി ദമ്ബതികളുടെ മകൻ ലിറാൻ ലിംജി ജോണ്‍ (17) ആണ് മരിച്ചത്.

കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ കുളത്തില്‍ ആണ് ലിറാൻ മുങ്ങി മരിച്ചത്. വാഴൂർ എസ്‌വിആർവി എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്നു കൊടുങ്ങൂരിലെ ജിമ്മില്‍ എത്തിയ ശേഷം സുഹൃത്തുക്കളുമൊത്ത് സമീപത്തെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ലിറാൻ. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതോടെ പാമ്ബാടി, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളില്‍നിന്നും അഗ്നിരക്ഷാ സേന, കോട്ടയം സ്കൂബ ടീം എന്നിവർ തിരച്ചലില്‍ ആറരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കേളജ് മോർച്ചറിയില്‍. സഹോദരങ്ങള്‍: ലിറോൻ, അന്ന. സംസ്കാരം പിന്നീട് നടത്തും.