നീന്തല്‍ പരിശീലനത്തിനിടെ അപകടം ; സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം:സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ച ദാരുണ സംഭവമുണ്ടായത്. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ്‌ കെൻസ(18)യാണ് മരിച്ചത്.

ജ്യേഷ്ഠനൊപ്പം നീന്തൽ പരിശീലനത്തിനായി പോയതായിരുന്നു. നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓര്‍ക്ക എന്ന നീന്തല്‍ പരിശീലനം നല്‍കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുമ്പോഴേക്കും ജീവന്‍ നഷ്ടമായി. മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം, സ്വിമ്മിങ് പൂളിന് വേണ്ടത്ര സുരക്ഷയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.