video
play-sharp-fill
കൂട്ടുകാരോടൊത്ത് ചിറയിൽ നീന്താനിറങ്ങി ; വിദ്യാർഥി മുങ്ങി മരിച്ചു

കൂട്ടുകാരോടൊത്ത് ചിറയിൽ നീന്താനിറങ്ങി ; വിദ്യാർഥി മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

വടകര∙ ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ മമ്മള്ളി അഭിനവ് കൃഷ്ണ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു.

ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി മടങ്ങിവരുമ്പോഴാണു വെള്ളത്തിൽ മുങ്ങിയത്. ഒപ്പമുള്ളവർ മുങ്ങിയെടുത്തെങ്കിലും മരിച്ചിരുന്നു. മേപ്പയിൽ മിഡറ്റ് കോളജിൽ നിന്നും പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: ബിനീഷ്. അമ്മ: പ്രതിഭ. സഹോദരി: അലോന.