
പാലക്കാട് : വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ മുഹമ്മദ് റിയാസുദ്ദീന്റെയും ഷാഹിദയുടെയും മകൻ ജാസിം റിയാസ് (15) ആണ് മരിച്ചത്.
കൊണ്ടുർക്കര മൗണ്ട് ഹിറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ കുളിമുറിയിൽനിന്ന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നാളെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group