video
play-sharp-fill

കണ്ണൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Spread the love

കണ്ണൂർ :മുഴപ്പിലങ്ങാട് ഹൈസ്‌കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ ‘നയീമാസി’ലെ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്.

തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അഹമ്മദ് നിസാമുദ്ദീൻ റയീസ്- ശബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്.

ഇന്നലെ രാത്രി 7 മണിക്കായിരുന്നു അപകടം. പോലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയിൽവെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിൽ എതിക്കും. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്‌ജിദിൽ.