ബലൂൺ വീർപ്പിക്കുന്നതിനിടയിൽ  തൊണ്ടയിൽ കുടുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Spread the love

 

ബെംഗളൂരു: ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസ്സുകാരൻ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ ജോഗൻകൊപ്പയിലെ ഏഴാം ക്ലാസ് വിദ്യാർഥി നവീൻ നാരായണാണ് മരിച്ചത്. ഞായാറാഴ്ച്ച രാത്രിയാണ് സംഭവം.

 

വീട്ടിലിരുന്ന് ബലൂൺ വീർപ്പിക്കുന്നതിനിടയിൽ അത് പൊട്ടി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.