
കൊച്ചി: 2011 മാർച്ച് 26ന് പരീക്ഷയുടെ അവസാന ദിവസം പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പുനലൂർ മേലേപറമ്പിൽ റാണാപ്രതാപ് ( 14) , വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ് .നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് സുധീന്ദ്ര പ്രസാദ് നൽകിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റേതാണ് ഉത്തരവ്.
ഹർജി നിലനിൽക്കെ പിതാവ് സുധീന്ദ്ര പ്രസാദ് മരിച്ചതിനെ തുടർന്ന് മറ്റൊരു മകനായ ചത്രപതി ശിവജി ആണ് കേസ് തുടർന്ന് നടത്തിയത്. 2011ലെ എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസം കൂട്ടുകാർക്കൊപ്പം സ്കൂളിനു സമീപത്തെ ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ എത്തിയ റാണാപ്രതാപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
വിഷാംശം ഉള്ളിൽ ചെന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ അന്വേഷണത്തിൽ പുരോഗതിയില്ല എന്ന് ആരോപിച്ച് പിതാവ് വീണ്ടും ഹൈക്കോടതിയിലെത്തി നൽകിയ ഹർജിയിലാണ് ഇപ്പോൾ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
റാണയ്ക്ക് ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളെ സംശയമുണ്ടെന്ന് ഹർജിക്കാരൻ പറയുന്നു. ഇവരുടെ യൂണിഫോമിലും ബാഗുകളും വിഷാംശം കണ്ടെത്തിയിരുന്നു പോലീസ് സർജൻ ഡോക്ടർ കെ ശശികല ഫോമിക് ആസിഡ് വിഷമാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു 11 വർഷമായി കേസാണിതെന്നും സിബിഐ അന്വേഷിക്കുന്ന കേസിൽ ഇല്ലെന്നും സിബിഐയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഏറെക്കുറെ നരഹത്യയാണെന്ന് വ്യക്തമായ കേസാണിതെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു



