വിദ്യാർത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി;പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കവേ മരണം

Spread the love

തൃശൂര്‍:ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ സ്വദേശി പ്രജീഷിന്‍റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

video
play-sharp-fill