ബസ് യാത്രയ്ക്കിടെ 17 കാരൻ കുഴഞ്ഞുവീണു മരിച്ചു ;മണ്ണാർക്കാട് സ്വദേശിയായ വിദ്യാർത്ഥി മലപ്പുറത്തുനിന്നും വീട്ടിലേക്ക് വരും വഴി കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് കുഴഞ്ഞുവീണത്

Spread the love

പാലക്കാട്: ബസ്സിലെ യാത്രക്കിടെ17 കാരൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മണ്ണാർക്കാട് അമ്പാഴക്കോട് സ്വദേശി സിയാദാണ് മരിച്ചത്.

മണ്ണാർക്കാട് കണ്ടമംഗലം അമ്പാഴക്കോട് ഹംസയുടെ മൂത്ത മകനാണ് ദർസ് വിദ്യാർത്ഥിയായ സിയാദ്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു.

കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് കുഴഞ്ഞുവീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group