video
play-sharp-fill

മാതാപിതാക്കളുമായി നല്ല ബന്ധം, സ്കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി, മാനസിക മാറ്റം കുട്ടിയില്‍ ഉണ്ടാക്കിയ കാര്യം ആരും തിരിച്ചറില്ല; മരണകാരണം കില്ലെർ ​ഗെയിംമെന്ന് സൂചന, ഫോണുകൾ പരിശോധനക്ക് അയച്ചു

മാതാപിതാക്കളുമായി നല്ല ബന്ധം, സ്കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി, മാനസിക മാറ്റം കുട്ടിയില്‍ ഉണ്ടാക്കിയ കാര്യം ആരും തിരിച്ചറില്ല; മരണകാരണം കില്ലെർ ​ഗെയിംമെന്ന് സൂചന, ഫോണുകൾ പരിശോധനക്ക് അയച്ചു

Spread the love

എറണാകുളം: ചെങ്ങമനാട്ട് 15 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടി ഉപയോ​ഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

മരണകാരണമായതെന്ന് സംശയിക്കുന്ന ഗെയിം ഏതെന്ന് കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ നിരന്തരം മകന്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും അതിലിങ്ങിനെയൊരു ചതി ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് കുടുംബം പറയുന്നു.

പഠനാവശ്യത്തിനായി കുട്ടി നിരന്തരം ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നങ്കിലും ഗെയിം ആപ്ലിക്കേഷനുകള്‍ കുട്ടിയില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച്‌ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കളുമായി നല്ല ബന്ധം. സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥി. മൊബൈല്‍ ഫോണിലെ ഗെയിം കളി സ്വന്തം ജീവനെടുക്കാനും പാകത്തിലുളള മാനസിക മാറ്റം കുട്ടിയില്‍ ഉണ്ടാക്കിയ കാര്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല.

അമ്മയുടെ ഫോണ്‍ ഉപയോഗിച്ചായിരുന്നു കുട്ടി ഗെയിം കളിച്ചിരുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ഈ ഫോണില്‍ നിന്ന് ഫ്രീ ഫയര്‍ ,ഹൊറര്‍ ഫീല്‍ഡ് എന്നീ ഗെയിമിംഗ് ആപ്പുകളാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയിലേക്ക് നയിച്ച ടാസ്ക് ഉളള ഗെയിം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഈ ആപ്പ് കുട്ടി ഫോണില്‍ ഹൈഡ് ചെയ്തിരുന്നോ കാര്യം ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്ന് പോലീസ് പറയുന്നു. ചെങ്ങമനാട് സ്വദേശിയായ പത്താം ക്ലാസുകാരന്‍ വെളളിയാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

മഴക്കോട്ട് കൊണ്ട് ദേഹമാകെ മൂടി വായില്‍ സെല്ലോ ടേപ്പൊട്ടിച്ച്‌ കൈയും കാലും കെട്ടിയ നിലയില്‍ മൃതദേഹം കാണപ്പെട്ടതോടെയാണ് ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായുളള ആത്മഹത്യയാണോ എന്ന സംശയം ശക്തമായത്.