
തിരുവള്ളൂർ: കോഴിക്കോട് വടകരയിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തൽ സുരേന്ദ്രന്റെയും പ്രജിലയുടെയും മകൻ ആദിഷ് (17) കൃഷ്ണയെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതൽ ആദിഷിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. വടകര പോലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്വേഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് ചാനിയം കടവ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു . രാവിലെ മീൻ പിടിക്കാൻ എത്തിയവരാണ് മൃതദേഹം ആദ്യo കണ്ടത്.
ആദിഷിന്റെ മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിൽ ആയിരുന്നതിനാൽ ടവർ ലൊക്കേഷൻ ലഭ്യമായിരുന്നില്ല. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദിഷ്. മരണകാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group