ബസിന് മുകളില്‍ ആല്‍മരം വീണു; ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Spread the love

വണ്ടൂര്‍: ബസിനു മുകളില്‍ ആല്‍മരം വീണു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.

video
play-sharp-fill

മമ്പാട് തെക്കുംപാടം കുറുങ്കാട്ടില്‍ ശ്രീമാനിവാസില്‍ കെ.അതുല്‍ദേവ് (19) ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ ആല്‍മരം വീണായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂര്‍ക്കനാട് ഐടിഐയില്‍ വിദ്യാര്‍ഥിയായിരുന്നു. ഐടിഐയില്‍ നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച വൈകിട്ട് 4.30ന് വണ്ടൂരിനും പോരൂരിനും ഇടയില്‍ പുളിയക്കോടാണ് കൂറ്റന്‍ ആല്‍മരം ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ വീണത്. ബസ്സിന്റെ പിന്‍വശത്ത് മുകള്‍ഭാഗം തകര്‍ന്ന് സീറ്റിനിടയില്‍ കുടുങ്ങിയ അതുല്‍ദേവിനെ അരമണിക്കൂറിലേറെ പരിശ്രമിച്ചാണു പുറത്തെടുത്തത്.

ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍. തെക്കുംപാടം കുറുങ്കാട്ടില്‍ മുരളിയുടെയും താരയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീലക്ഷ്മി, അമല്‍ദേവ്, കമല്‍ദേവ്, വിമല്‍ദേവ്.