video
play-sharp-fill

കെഎസ്ആര്‍ടിസി സ്റ്റുഡന്റ് കണ്‍സഷന്‍ ഇപ്പോൾ ഫോണിലൂടെയും രജിസ്റ്റർ ചെയ്യാം ; വിദ്യാർത്ഥി പാസെടുക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി സ്റ്റുഡന്റ് കണ്‍സഷന്‍ ഇപ്പോൾ ഫോണിലൂടെയും രജിസ്റ്റർ ചെയ്യാം ; വിദ്യാർത്ഥി പാസെടുക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കെഎസ്ആര്‍ടിസി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാർത്ഥി പാസെടുക്കാന്‍ കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പ് പുറത്തിറക്കി. കെഎസ്ആര്‍ടിസി കണ്‍സഷന്‍ എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

വിദ്യാർത്ഥിയുടെ ഫോട്ടോയും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്ത് പാസിന് അപേക്ഷിക്കാം. പണവും ആപ്പിലൂടെ അടയ്ക്കാന്‍ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസ് ഏത് തീയതിയില്‍ ഡിപ്പോയില്‍ നിന്ന് ലഭിക്കുമെന്ന് രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വരും. ആ ദിവസം ഡിപ്പോയില്‍ എത്തി തിരിച്ചറിയല്‍ രേഖ കാണിച്ച് പാസ് കൈപ്പറ്റാം. ആപ്പില്‍ എങ്ങനെ രേഖകള്‍ അപ്ലോഡ് ചെയ്യാം, ഏതൊക്കെ രേഖകള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുണ്ട്.