മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

Spread the love

മലപ്പുറം: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. മലപ്പുറം കാളികാവ് കല്ലംകുന്നിലാണ് സംഭവം.

കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നൻ അബ്ദുള്‍ ഗഫൂറിന്‍റെ മകള്‍ നഗ്മ ഗഫൂർ(15) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്‍റെ വിഷമത്തില്‍ വീട്ടിനുള്ളിലെ മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ച കുട്ടിയെ ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. അടക്കാകുണ്ട് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group