മലപ്പുറം തിരുനാവായയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

മലപ്പുറം : തിരുനാവായ കൊടക്കൽ വാവൂർ കുന്നിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളാടത്ത് അഫ്‌ന ഷെറിൻ ( 14) ആണ് മരിച്ചത്. തിരുനാവായ നവാമുകുന്ദ ഹൈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം, മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group