അഞ്ച് ദിവസമായി സ്കൂളിൽ പോവുന്നില്ല, അമ്മ വഴക്ക് പറഞ്ഞതോടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു ; സംഭവം വിതുരയിൽ

Spread the love

തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ വഴക്ക് പറഞ്ഞതാണ് കുട്ടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് ഇന്ന് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് വിടും. കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്കൂളില്‍ പോയിട്ടുണ്ടായിരുന്നില്ല. അതിനെ തുടർന്ന് അമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group