play-sharp-fill
പ്രതിക്ഷേധിച്ചവർക്ക് ഇനി വിശ്രമിക്കാം ; സർക്കാരിന്റെ ഇടപെടലിനെത്തുർന്ന് കോളേജ് മാറ്റം അനുവദിച്ച നിർദ്ധനയായ പെൺകുട്ടി പഠനം ഉപേക്ഷിച്ചു

പ്രതിക്ഷേധിച്ചവർക്ക് ഇനി വിശ്രമിക്കാം ; സർക്കാരിന്റെ ഇടപെടലിനെത്തുർന്ന് കോളേജ് മാറ്റം അനുവദിച്ച നിർദ്ധനയായ പെൺകുട്ടി പഠനം ഉപേക്ഷിച്ചു

 

സ്വന്തം ലേഖിക

തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിന്റെ ഇടപെടലിനെത്തുടർന്ന് കോളെജ് മാറ്റം അനുവദിച്ച വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചു. പെൺകുട്ടിയുടെ കുടുംബസാഹചര്യങ്ങൾ മനസിലാക്കിയ മന്ത്രി കെ.ടി ജലീലിലാണ് മാനുഷിക പരിഗണനയെത്തുടർന്ന് കോളേജ് മാറ്റം അനുവദിച്ചത്. എന്നാൽ പ്രതിപക്ഷത്ത് ഉൾപ്പെടയുള്ളവർ ഇത് വൻ വിവാദമാക്കിയിരുന്നു. വിഷയം വിവാദമായതോടെ ചേർത്തല എസ്.എൻ. കോളേജിൽ നിന്ന് തിരുവന്തപുരം വിമൺസ് കോളേജിലേക്ക് മാറ്റം കിട്ടിയ വിദ്യാർത്ഥിയാണ് തന്റെ ഒന്നാം ബിരുദപഠനം ഉപേക്ഷിച്ചത്.
കെ.ടി ജലീലിന്റെ മാർക്ക് ദാനം വിവാദമായതോടെ വിദ്യാർത്ഥിയുടെ കോളേജ് മാറ്റവും ചർച്ചയായിരുന്നു. എന്നാൽ അനധികൃത നിയമനമല്ല നടത്തിയതെന്നും തന്റെ അവസ്ഥ കണ്ട് സഹായിക്കുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞിരുന്നു. അച്ഛൻ ഉപേക്ഷിക്കുകയും അമ്മ കാൻസർ ബാധിച്ചു മരിക്കുകയും ചെയ്ത നെയ്യാറ്റിൻകര സ്വദേശിനിയായ വിദ്യാർഥിനിക്കാണ് സർക്കാർ കോളേജ് മാറ്റം അനുവദിച്ചത്. വിവാദങ്ങളെത്തുടർന്ന് പഠനം ഉപേക്ഷിച്ച വിദ്യാർത്ഥി ഇന്ന് പെരുവഴിയിലാണ്.


അന്ന് മന്ത്രി ജലീൽ പറഞ്ഞത്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛൻ ഉപേക്ഷിച്ചതോടെ താമസിക്കാൻ വീടില്ലാത്ത ഒരു പെൺകുട്ടിക്ക് കോളേജ് മാറാൻ സൗകര്യം ചെയ്തുവെന്നതാണ് ഞാൻ ചെയ്ത മറ്റൊരു അപരാധം. ആ വിദ്യാർത്ഥിനിക്ക് ചേർത്തല എൻ.എസ്.എസ് കോളേജിലാണ് പ്രവേശനം കിട്ടിയത്.

അന്വേഷിച്ചപ്പോൾ തിരുവനന്തപുരത്ത് ഗവൺമെന്റ് കോളേജിൽ ഒഴിവുണ്ട്. കോളേജ് മാറ്റം അനുവദിക്കാൻ ഒരു വർഷം അതേ കോളേജിൽ പഠിച്ചിരിക്കണമെന്നതാണ് സർവകലാശാലയുടെ വ്യവസ്ഥ.

ഈ കുട്ടിക്ക് തിരുവനന്തപുരം വിമൻസ് കോളേജിൽ പ്രവേശനം അനുവദിച്ചു. ഇത് തെറ്റാണെങ്കിൽ അതിനിയും ആവർത്തിക്കും