കൂട്ടിക്കലില്‍ സഹപാഠികൾ ചേർന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൂക്കിടിച്ചു പൊട്ടിച്ചു;നിലത്ത് തള്ളിയിട്ട ശേഷം തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു വിദ്യാര്‍ഥി;ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി

Spread the love

കോട്ടയം: പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ക്രൂരമായി ആക്രമിച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂട്ടിക്കലിലെ സ്കൂളില്‍ ആണ് സംഭവം.

video
play-sharp-fill

ഇന്നലെ രാവിലെയാണ് സംഭവം. ഒരു കൂട്ടം വിദ്യാർത്ഥികള്‍ ചേർന്ന് മറ്റൊരു വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

തള്ളിയിട്ട ശേഷം തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു വിദ്യാർഥി പറയുന്നു. കൈയ്യിലും മുട്ടിലുമെല്ലാം കുറേ പേർ ചവിട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം അവർ ഇടിച്ചത് മൂക്കിനിട്ടാണ്. കുറേ രക്തം വന്നു. രാവിലെ പതിനൊന്നരയായപ്പോള്‍ അധ്യാപകർ വിളിച്ചു പെട്ടന്ന് വരണം, കുട്ടിക്ക് വയ്യ എന്നും പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു.

താൻ സ്കൂളില്‍ ചെന്നപ്പോള്‍ രക്തം വന്നു കൊണ്ടിരിക്കുകയായിരുന്നു. പ്രധാനാധ്യാപകൻ നിസാര വിഷയമെന്ന നിലയിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

പിന്നീട് മുണ്ടക്കയം ആശുപത്രിയിലാണ് ആദ്യം പോയത്. രണ്ട് അധ്യാപകരും കൂടെ വന്നു. അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടു മണിയോടെയാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഡോക്ടർമാരുടെ സമരം കാരണം വൈകിട്ട് ആറു മണിയോടെയാണു ചികിത്സ കിട്ടിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.