ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ചു ; നാല് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് പോലീസ്

Spread the love

കണ്ണൂര്‍: ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച്‌ വിദ്യാര്‍ഥി. തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

പരുക്കേറ്റ കൊയിലാണ്ടി സ്വദേശിനിയായ അധ്യാപിക വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലസ് വണ്‍ ഹുമാനിറ്റീസ് ക്ലാസില്‍ സിനി ക്ലാസ് എടുക്കുന്നതിനിടയില്‍ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാര്‍ഥികള്‍, ക്ലാസില്‍ കടന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തല്ലി. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് അടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.