പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസുകാരനെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികൾ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; മർദ്ദനം മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും ചോദ്യം ചെയ്ത്

Spread the love

കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം.

video
play-sharp-fill

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചത്.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

15 വിദ്യാർത്ഥികള്‍ പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളില്‍ വെച്ച്‌ മർദ്ദിക്കുകയായിരുന്നു.കുട്ടിയെ സ്കൂള്‍ ബസ്സില്‍ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂക്കില്‍ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദ്ദനമെന്നു പരാതി. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.