സ്കൂളില്‍ ഇക്കിളി ഇട്ടതിനെച്ചൊല്ലി തുടങ്ങിയ തര്‍ക്കം; പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു; പരാതി നല്‍കി കുടുംബം

Spread the love

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ ഗവണ്‍മെന്റ് ഹയർസെക്കൻഡറി സ്കൂളില്‍ ഇക്കിളി ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു.

video
play-sharp-fill

കൊമേഴ്സ് വിഭാഗത്തിലെ 16 വയസ്സുകാരനായ വിദ്യാർഥിയാണ് സ്കൂളിനുള്ളില്‍ വെച്ച്‌ കൂട്ടം ചേർന്നുള്ള ആക്രമണത്തിന് ഇരയായത്.

ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തില്‍ പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമാശയായി തുടങ്ങിയ കാര്യം പിന്നീട് തർക്കത്തിലേക്കും മർദ്ദനത്തിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് വിദ്യാർഥികള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.