
സ്വന്തം ലേഖിക
പാലക്കാട്: അധ്യാപകനെ പൂർവ്വ വിദ്യാർത്ഥി സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത് അധ്യാപകനോടുള്ള പക വീട്ടാൻ.
പഠിച്ചിരുന്ന കാലത്ത് അദ്ധ്യാപകന്‍ ശിക്ഷിച്ചതിലെ പക വര്‍ഷങ്ങള്‍ക്കിപ്പുറം വീട്ടുകയായിരുന്നു പൂര്‍വ്വ വിദ്യാര്‍ത്ഥി.
അദ്ധ്യാപകനായ കെ.എ അബ്ദുള്‍ മനാഫിനെ യാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിസാമുദ്ദീന്‍ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാത്രി പത്ത് മണിയോടെ പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂരിലാണ് സംഭവം നടന്നത്.
അദ്ധ്യാപകനിപ്പോള്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിസാമുദ്ദീന്റെ അടിയേറ്റ് നിലത്ത് വീണ അദ്ധ്യാപകനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്‍ക്കുകയായിരുന്ന അധ്യാപകനെ യാതൊരു പ്രകോപനവുമില്ലാതെയാണ് നിസാമുദ്ദീന്‍ മര്‍ദ്ദിച്ചത്.
ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തു. പണ്ട് അധ്യാപകന്‍ ശിക്ഷിച്ചതിന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം ചെയ്യുന്നത് ഭീതിപെടുത്തുന്ന സംഭവമാണെന്ന് അധ്യാപക ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതികരിച്ചു. സംഭവത്തിനെതിരെ അലനെല്ലൂരില്‍ അധ്യാപകര്‍ പ്രതിഷേധ പ്രകടനവും നടത്തി.



