പൈങ്ങോട്ടൂരിൽ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിച്ച് നാലോളം വിദ്യാർത്ഥികൾ ; ചൈൽഡ് ലൈന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ്

Spread the love

എറണാകുളം : പൈങ്ങോട്ടൂരിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം. സഹവിദ്യാർഥികളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.

video
play-sharp-fill

കഴിഞ്ഞ 14ന് ആണ് സംഭവം. നാല് പേർ ചേർന്ന് വിദ്യാർഥിയെ അതിക്രൂരമായി മർദ്ദനത്തിനിരയാക്കുകയായിരുന്നു, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുകയാണ്.

ക്രൂരമായി മർദ്ദനമേറ്റതിന് പിന്നാലെ പൊത്താനിക്കാട് പൊലീസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ചൈൽഡ് ലൈന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.