video
play-sharp-fill

കലാകായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് എട്ടിൻ്റെ പണി: ഇക്കുറി സംസ്ഥാനത്ത്  വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ല

കലാകായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് എട്ടിൻ്റെ പണി: ഇക്കുറി സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഈ വ‍ർഷത്തെ എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷാഫലത്തിൽ നിർണ്ണായക തീരുമാനവുമായി സർക്കാർ, വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ല.

ഈ വ‍ർഷത്തെ എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് മൂലം കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് ഇത്.

വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിൻറെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന എസ് സിഇആർടി ശുപാർശ സർക്കാർ അംഗീകരിച്ചില്ല.

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കും.