
ശ്വാസനാളം മുറിഞ്ഞയാൾക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവിതം: കോട്ടയം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കിത് ആഹ്ലാദ നിമിഷം
ചങ്ങനാശേരി: വാഹനാപകട ത്തിൽ ശ്വാസനാളം രണ്ടായി മുറിഞ്ഞ് ഗുരുതരാവസ്ഥയിലായ 45 വയസ്സുകാരന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ചികിത്സയിലൂടെ പുതുജീവി തം.
കഴുത്തിലുണ്ടായ ആഴമേ റിയ മുറിവിൽനിന്നുള്ള രക്ത സ്രാവത്തോടെയാണ് ആശുപ ത്രിയിലെത്തുന്നത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ ശ്വാസനാളഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുകയും സിരകളിൽ നിന്നും
ധമനികളിൽ നിന്നുമുള്ള രക്ത സ്രാവം നിയന്ത്രിക്കുകയും ചെയ്തു.
ഒരു മാസം നീണ്ട തുടർചികി ത്സയിലൂടെ ഇദ്ദേഹം പൂർണ ആരോഗ്യവാനായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് സർജൻ ഡോ. ജോർജ് മാത്യു, ഇഎൻടി സർജൻ ഡോ. ജയ്‌സ് ജേക്കബ്, അനസ്തെറ്റിസ്റ്റ് ഡോ. അനു അമ്പുക്കൻ എന്നിവരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്.
Third Eye News Live
0