play-sharp-fill
മുഖം കോടിപ്പോകുക, സംസാരിക്കാൻ പ്രയാസം എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം; സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാകാം; മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമായതും ഏറ്റവും അപകടം പിടിച്ചതുമായ അവസ്ഥയാണ് ‘സ്ട്രോക്ക് അഥവാ ‘മസ്തിഷ്കാഘാതം’

മുഖം കോടിപ്പോകുക, സംസാരിക്കാൻ പ്രയാസം എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം; സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാകാം; മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമായതും ഏറ്റവും അപകടം പിടിച്ചതുമായ അവസ്ഥയാണ് ‘സ്ട്രോക്ക് അഥവാ ‘മസ്തിഷ്കാഘാതം’

മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമായതും ഏറ്റവും അപകടം പിടിച്ചതുമായ അവസ്ഥയാണ് ‘സ്ട്രോക്ക് അഥവാ ‘മസ്തിഷ്കാഘാതം’.

സ്ട്രോക്ക് പ്രധാനമായും രണ്ടു വിധമുണ്ട്

തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയോ അടഞ്ഞുപോകുകയോ മൂലം തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന അവസ്ഥ – Ischemic stroke
രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുന്നതുമൂലം തലച്ചോറിന്റെ പ്രവർത്തങ്ങള്‍ നിലച്ചുപോകുന്ന അവസ്ഥ – Hemorrhagic stroke.
മുകളില്‍ പ്രതിപാദിച്ചിട്ടുള്ളതില്‍ രണ്ടാമതുപറഞ്ഞ Hemorrhagic stroke വളരെ അപകടകരമായ അവസ്ഥയാണ്. പകുതിയില്‍ അധികം രോഗികള്‍ക്കും ജീവൻ നഷ്ടപ്പെടുകയോ സ്ഥിരമായ ക്ഷതം സംഭവിക്കുകയോ ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

80 ശതമാനം സ്ട്രോക്കുകളും Ischemic stroke-കളാണ് ഇതിന് ഫലപ്രദമായ ചികിത്സ ഇപ്പോള്‍ ലോകമെമ്ബാടും ലഭ്യമാണ്. രക്തക്കുഴലുകളില്‍ അടഞ്ഞു കിടക്കുന്ന Thrombus/രക്തക്കട്ട അലിയിക്കുവാനും അല്ലെങ്കില്‍ അത് വലിച്ചെടുക്കുവാനും സംവിധാനങ്ങള്‍ ഉണ്ട്.

നമ്മള്‍ ഏറ്റവും അതികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഓർമ്മപ്പെടുത്താം…

നിങ്ങള്‍ക്കോ ബന്ധു മിത്രാതികള്‍ക്കോ അയല്‍വാസിക്കോ ഒരു സ്ട്രോക്ക് സംഭവിച്ചു കഴിഞ്ഞാല്‍ അത് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ ആണെന്ന് മനസിലാക്കാൻ പഠിക്കുക.
കഴിയുന്നതും വേഗം രോഗിക്ക് വൈദ്യസഹായം ലഭിക്കുവാനായി സ്ട്രോക്ക് ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക. (നാലര മണിക്കൂറിനുള്ളില്‍ കട്ടപിടിച്ച രക്തം അലിയിക്കുവാനുള്ള മരുന്ന് നല്‍കുവാൻ സാധിക്കും. 6 മണിക്കൂർ വരെയുള്ള സാഹചര്യത്തില്‍ രക്തക്കട്ട വലിച്ചെടുക്കുവാനുള്ള ചികിത്സയും (Mechanical Thrombectomy) ചെയ്യാവുന്നതാണ്. ചില അപൂർവ ഘട്ടങ്ങളില്‍ ശസ്ത്രക്രിയയും ചെയ്യാം)
രോഗിയില്‍ സ്ട്രോക്ക് സംഭവിച്ചു കഴിഞ്ഞാല്‍ ഓരോ മിനുട്ടും പ്രധാനമാണ്. (Time is Brain) ലക്ഷക്കണക്കിന് കോശങ്ങളാണ് ചികിത്സ വൈകുംതോറും നമുക്ക് നഷ്ടപ്പെടുക. രോഗിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നതാവണം നമ്മുടെപ്രധാന പരിഗണന.

സ്ട്രോക് എങ്ങനെ മനസിലാക്കാം? ലക്ഷണങ്ങള്‍

അധിക രോഗികള്‍ക്കും സ്ട്രോക് പെട്ടെന്നാണ് സംഭവിക്കുക, ഇടിത്തീ പോലെ. ചിലരില്‍ ചില സൂചനകള്‍ ഉണ്ടായേക്കാം (Warning Signs or TIAS). മുഖം പെട്ടെന്ന് ഒരു വശത്തേക്ക് കോടി പോകുക, ശരീരത്തിന്റെ ഒരു വശത്തു പെട്ടെന്ന് അനുഭവപ്പെടുന്ന ബലക്കുറവോ അല്ലെങ്കില്‍ മരവിപ്പോ (കയ്യിലോ കാലിലോ അനുഭവപ്പെടാം), സംസാരിക്കാൻ പ്രയാസം അനുഭവപ്പെടുകയോ അല്ലെങ്കില്‍ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ചയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ കാഴ്ച മങ്ങുകയോ രണ്ടായി കാണുകയോ ചെയ്യുക, പെട്ടെന്നുണ്ടാകുന്ന തലകറക്കവും, ഛർദി, നടക്കുമ്ബോള്‍ ഒരു വശത്തേക്ക് ചരിഞ്ഞ് പോകുക എന്നിവയെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

രോഗ കാരണങ്ങള്‍

ഉയർന്ന രക്ത സമ്മർദ്ദം
പ്രമേഹം
ഉയർന്ന കൊളെസ്ട്രോള്‍
അമിതവണ്ണവും വ്യായാമ രഹിത ജീവിതശൈലി
പുകവലി
മദ്യപാനം
Atrial fibrillation പോലുള്ള ഹൃദയമിടിപ്പിലുള്ള വ്യതിയാനങ്ങള്‍
ഹൃദയാഘാതം
Carotid Artery-യിലുള്ള ചുരുക്കങ്ങള്‍
ഹൃദയവാല്‍വുകള്‍ സംബന്ധിച്ചുള്ള രോഗങ്ങള്‍
ജനിതക കാരണങ്ങള്‍
രക്തം കട്ടപിടിക്കാനുള്ള അമിത പ്രവണതയും മസ്തിഷ്കാഘാതത്തിന് കാരണമാകാറുണ്ട്.
മസ്തിഷ്കാഘാതം എങ്ങനെ പ്രതിരോധിക്കാം

സ്ട്രോക്ക് ചികിത്സയില്‍ പല നൂതന മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പല രോഗികള്‍ക്കും പല കാരണങ്ങളാല്‍ ഇത്തരം ചികിത്സകള്‍ ലഭ്യമായെന്ന് വരില്ല. അതിനാല്‍ സ്ട്രോക്കിനെ പ്രതിരോധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് സ്ട്രോക്കിനെ പറ്റി ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമാണ് മസ്തിഷ്കാഘാതം പ്രതിരോധിക്കുക എന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ സ്ട്രോക് തടയാനുള്ള മാർഗ്ഗങ്ങളായി ലോകം മുഴുവൻ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.

ജീവിതശൈലിയിലെ മാറ്റങ്ങള്‍
പതിവായുള്ള വ്യായാമം
അമിത വണ്ണം കുറയ്ക്കുക
പുകവലി പുകയില ഉത്പന്നങ്ങളുടെ ഉപയോഗം പാടെ നിർത്തുക
മദ്യപാനം ഒഴിവാക്കുക
ഇത്രയും കാര്യങ്ങള്‍ അടിസ്ഥാന പരമായി ഏതൊരു പൗരനും മനസ്സാന്നിധ്യം ഉണ്ടെങ്കില്‍ ചെയ്യാവുന്നതാണ്. ആത്മ നിയന്ത്രണവും ആത്മ വിശ്വാസവും ഈ കാര്യത്തില്‍ വളരെ അത്യന്താപേക്ഷിതമാണ്.

2. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക

ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്ക് ഉണ്ടാക്കാൻ കാരണം ആകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകള്‍ ഡോക്ടറുടെ സമ്മതം ഇല്ലാതെ ഒരിക്കലും കുറയ്ക്കുകയോ നിർത്തുകയോ പാടില്ല. രക്തസമ്മർദ്ദം സാധാരണ ഗതിയില്‍ ആകുമ്ബോള്‍ മരുന്നുകള്‍ നിർത്തുന്ന രോഗികളുടെ പ്രവണത ആത്മഹത്യാപരമാണ്.

3. രക്തസമ്മർദ്ദം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹ നിയന്ത്രണവും കൃത്യമായി മരുന്ന് കഴിച്ച്‌കൃത്യമായ വ്യായാമത്തിലൂടെയും പ്രമേഹത്തെ നിയന്ത്രിക്കാം. രക്തസമ്മർദ്ദവും പ്രമേഹവും നിസ്സാരമായി തള്ളുന്നവർക്കിടയില്‍ സ്ട്രോക്കിന്റെ സാധ്യതയും തീവ്രതയും പലമടങ് വർധിക്കുന്നു. ഇവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കാതെ വരുന്ന അതിഥിയാണ് മസ്തിഷ്കാഘാതം.

4. ഹൃദയഘാതം, atrial fibrillation, ഹൃദയവാല്‍വുകളുടെ രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയുണ്ട് ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിക്കപെട്ടാല്‍ മരുന്നുകളോ ശസ്ത്രക്രിയകളോ ഏതാണ് അനുയോജ്യമെന്ന് നിങ്ങളുടെ ഡോക്ടർക്കു വിടുക.

5. കഴുത്തിലെ പ്രധാന ധമനികളില്‍ ഉണ്ടാകുന്ന ചുരുക്കങ്ങള്‍ക്ക് (Carotid artery stenosis) ഫലപ്രദമായ ചികിത്സകള്‍ ഇപ്പോള്‍ ലഭ്യമാണ്.

സ്ട്രോക്ക് ഏതു പ്രായത്തിലും സംഭവിക്കാം. പക്ഷേ സാധാരണ 45-50 വയസിനുമുകളില്‍ ഉള്ളവർക്കാണ് സ്ട്രോക്ക് വരുന്നത്. ചെറു പ്രായക്കാർക്ക് സ്ട്രോക്ക് സംഭവിക്കുമ്ബോള്‍ അതിന്റെ കാരണങ്ങള്‍ തന്നെ വ്യത്യസ്തമാണ്.

മസ്തിഷ്കാഘാതം സംഭവിച്ചു കഴിഞ്ഞാല്‍ അതിന്റെ ആദ്യ ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നാം മനസിലാക്കി. നിർഭാഗ്യവശാല്‍ ഒരു വ്യക്തിക്ക് സ്ട്രോക്ക് സംഭവിച്ച കഴിഞ്ഞാല്‍ അതിന്റെ അനന്തര ഫലങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നുകൂടി നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ഇതിനായി റീഹാബിലിറ്റേഷനും ഫിസിയോതെറാപ്പിയും ആരംഭിക്കാവുന്നതാണ്.

സ്ട്രോക്ക് വന്ന് ആദ്യത്തെ 3 മുതല്‍ 6 മാസം വരെയാണ് ഏറ്റവും മികച്ച രീതിയില്‍ റീഹാബിലിറ്റേഷൻ നല്‍കേണ്ടതും. ഏറ്റവും കൂടുതല്‍ രോഗമുക്തി ലഭിക്കുന്നതുമാണ് എന്നിരുന്നാലും തുടർച്ചയായ റീഹാബിലിറ്റേഷൻ അനിവാര്യമാണ്. ഇത് സ്ട്രോക്കിന് ശേഷമുള്ള വൈകല്യങ്ങളെ തരണം ചെയ്യുന്നതിനും ഒരു പരി ധി വരെ രോഗിയെ തിരിച്ച ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധിക്കും.

സ്ട്രോക്ക് റീഹാബിലിറ്റേഷൻ എന്നാല്‍ physiotherapy, occupational therapy, speech and swallow therapy, cognitive therapy തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്. ആവശ്യമെങ്കില്‍ clinical psychology supptor-ഉം തേടാവുന്നതാണ് ഓരോ രോഗികള്‍ക്കും ആവശ്യമായ റീഹാബിലിറ്റേഷൻ നിർദേശിക്കാൻ ഡോക്ടർക്കു സാധിക്കുന്നതാണ്.എല്ലാ ആധുനിക സ്ട്രോക്ക് ഹോസ്പിറ്റലിലും പരിചയ സമ്ബത്തുള്ള ഫിസിയാട്രിസ്റ്റും മികച്ച റീഹാബിലിറ്റേഷൻ കേന്ദ്രവും ലഭ്യമാണ്.

എല്ലാ ഒക്ടോബർ 29-ാം തീയതിയും ‘വേള്‍ഡ് സ്ട്രോക്ക് ഡേ’ ആയി ആഘോഷങ്ങളും പരിപാടികളും ലോകമെമ്ബാടും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്ട്രോക് എന്ന സങ്കിർണ രോഗത്തെ എങ്ങനെ മനസിലാക്കാം എന്നും എങ്ങനെ പ്രതിരോധിക്കാം എന്നും ജനങ്ങളെ ബോധവത്കരിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. വളരെ കാലം ചികിത്സ ഇല്ലാതിരുന്ന ഈ രോഗത്തിന് കഴിഞ്ഞ കുറെ വർഷങ്ങളായി ഫലപ്രദമായ ചികിത്സ ഉണ്ടെന്നും അതുമൂലം പൊലിഞ്ഞുപോകുമായിരുന്ന ലക്ഷക്കണക്കിന് രോഗികളെ ജീവിതത്തിലേക്കും സമൂഹത്തിലേക്കും തിരിച്ചുകൊണ്ടു വരാൻ കഴിഞ്ഞു എന്നുള്ളത് ഏറ്റവും ചാരിതാർത്യ ജനകമായ ഒരു സത്യമാണ്. എപ്പോഴും ഓർക്കുക Strok is a Brain attack and Time is brain.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ സീനിയർ കണ്‍സള്‍ട്ടൻറാണ് ലേഖകൻ