
കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചും വന്യജീവി അക്രമങ്ങൾക്ക് അറുതി വരുത്താൻ സത്വര നടപടി ആവശ്യപ്പെട്ടും സ്വതന്ത്ര കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പഞ്ചായത്ത് നഗരസഭാ കൃഷി ഭവനുകളിലേക്കുള്ള മാർച്ചിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ മാർച്ച് നടത്തും.
കോട്ടയം നഗരത്തിൽ മാർച്ച് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റഫീഖ് മണിമല ഉത്ഘാടനം ചെയ്യും. എസ് കെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി മുഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് പി കെ അബ്ദുൽ സലാം നേതൃത്വം നൽകും. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, മുണ്ടക്കയം മേഖലകളിലും മാർച്ചു നടക്കും.