‘വെളിച്ചവുമില്ല നാഥനുമില്ല’; പാമ്പാടി ഡയറ്റിൽ ശമ്പളം മുടങ്ങിയിട്ട് രണ്ടര മാസം; ഓഫിസിലെ ഫ്യൂസ് ഊരി കെ.എസ്‌.ഇ.ബി; ഡിഎൽഎഡ് പരീക്ഷയുടെ മൂല്യനിർണയവും മുടങ്ങി

Spread the love

കോട്ടയം:പാമ്പാടി ഡയറ്റിലെ അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ട് രണ്ടരമാസം കഴിഞ്ഞു.വൈദ്യുതി ബിൽ കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നു കെഎസ്ഇബി അധികൃതർ പാമ്പാടി ഡയറ്റിലെ ഫ്യൂസ് ഊരി. ഇതോടെ ഡിഎൽഎഡ് പരീക്ഷയുടെ മൂല്യനിർണയവും മുടങ്ങി. രണ്ടര മാസമായി നാഥനില്ലാത്ത അവസ്ഥയാണ്.

 

അധ്യാപക-അനധ്യാപക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് 79 ദിവസമായെന്നു ജീവനക്കാർ പറഞ്ഞു.ഡയറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളി ലെ ശമ്പളം ലഭിച്ചത് മേയ് 15ന് ശേഷമാണ് മേയ് മാസത്തെ ശമ്പളം ജൂലൈ മാസത്തിലുമാണു ലഭിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മേയ് 31ന് പ്രിൻസ പ്പൽ വിരമിച്ചതിനു ശേഷം പുതിയ ആളെ നിയമിക്കുകയോ, ചുമതല നൽകുകയോ ചെയ്തിട്ടില്ല. ഡയറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുടങ്ങിയിട്ടും മാസങ്ങളായി അധ്യാപ കർക്കുള്ള പരിശീലനങ്ങൾ, ചോദ്യപ്പേപ്പർ നിർമാണ ശിൽപശാലകൾ, പ്രായോഗിക പരീക്ഷ എന്നിവയാണ് ഇവിടെ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ വൈദ്യുതി ചാർജ് കുടിശികയായതിനെ തുടർന്ന് നോട്ടിസ് ലഭിച്ചിരുന്നു. പിടിഎ ഫണ്ടിൽ 8,000 രൂപ അടച്ചാണ് അന്നു രക്ഷപ്പെട്ടത് ഇത്തവണ 13,000 രൂപയായിരുന്നു കുടിശിക
തുക അടയ്ക്കാത്തതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിമാറ്റി.

അധ്യാപക പരിശീലന കോ ഴ്സായ ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യൂക്കേ ഷൻ) അവസാനവർഷ വിദ്യാർഥികളുടെ പരീക്ഷ മൂല്യനിർണയം ഡയറ്റിൽ നടന്നു വരികയാണ്. ഏകദേശം 30 അധ്യാപകരാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നു ഇവിടെയെത്തിയിട്ടുള്ളത്. മൂല്യ നിർണയം നടക്കുന്ന അവസര ത്തിൽ തന്നെ കംപ്യൂട്ടറുകളിൽ പരീക്ഷാ ഭവനിലേക്ക് വിദ്യാർഥികളുടെ സ്കോർ നിലവാരവും അപ്‌ലോഡ് ചെയ്താണ് പോകു ന്നത്. വൈദ്യുതി മുടങ്ങിയതോടെ ഇതെല്ലാം മുടങ്ങും

.ജീവനക്കാർക്ക് ഉടൻ ശമ്പളംനൽകണമെന്നും വൈദ്യുതി പു നഃസ്ഥാപിക്കണമെന്നും കേരള എൻജിഒ അസോസിയേഷൻ ജി ല്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡയറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ ജിഒ സംഘ വിവിധ സ്ഥലങ്ങ ളിൽ പോസ്റ്റർ പതിച്ചു.