അഖിലേന്ത്യ പണിമുടക്ക്‌ ബുധനാഴ്ച; കേരളത്തിൽ സമ്പൂർണമാകുമെന്ന് സൂചന;ഏതെല്ലാം സേവനങ്ങളെ ബാധിക്കും

Spread the love

കോട്ടയം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി – -ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതി ബുധനാഴ്‌ച നടത്തുന്ന ദേശീയ പണിമുടക്ക്‌ കേരളത്തിൽ സംമ്പൂർണ്ണമായേക്കും.ഐ എൻ ടി യു സി ഉൾപ്പെടെയുള്ള സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ഈ പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ സംസ്ഥാനതല സംയുക്ത സമിതി ജനറൽ കൺവീനറുമായ എളമരം വ്യക്തമാക്കുന്നു.

സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എൽ പി എഫ്‌, യു ടി യു സി, എച്ച്‌ എം എസ്‌, സേവ, ടി യു സി ഐ, എൻ എൽ സി, ടി യു സി സി, ജെ എൽ യു, എൻ എൽ യു, കെ ടി യു സി എസ്‌, കെ ടി യു സി എം, ഐ എൻ എൽ സി, എൻ ടി യു ഐ, എച്ച്‌ എം കെ പി തുടങ്ങിയ സംഘടനകള്‍ എല്ലാം തന്നെ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ കൂട്ടായ്മകളും പ്രകടനങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയന്‍ അറിയിച്ചു.

കേരളത്തിലെ പ്രബല സംഘടനകളെല്ലാം പണിമുടക്കില്‍ ഭാഗമാകുന്നതിനാല്‍ ജനജീവിതം സ്തംഭിക്കാനാണ് കൂടുതല്‍ സാധ്യത. അവശ്യ സർവീസുകൾ, പാൽ, പത്രവിതരണം എന്നിവയെ മാത്രമാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ബസ്, ഓട്ടോ റിക്ഷ, മറ്റ് ടാക്സി സർവ്വീസ്, കടകള്‍ തുടങ്ങിയവയെ സമരം കാര്യമായ രീതിയില്‍ തന്നെ ബാധിച്ചേക്കും. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനവും അന്നേ ദിവസം വലിയ തോതില്‍ തടസ്സപ്പെടും.

കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെടുന്നു. വാണിജ്യ വ്യാപാര വ്യവസായ മേഖലകള്‍ കൂടാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം തുടങ്ങിയ മേഖലകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.