റോഡിലെ കുഴി;വേറിട്ട പ്രതിഷേധവുമായി ബിജെപി;മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എംഎൽഎ, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ ചിത്രം പതിച്ച വാഴ നട്ട് പ്രതിഷേധിച്ചു

Spread the love

പാലക്കാട്: റോഡിലെ കുഴികളിൽ മന്ത്രിമാരുടെ ഫോട്ടോ പതിച്ച വാഴ നട്ട് പ്രതിഷേധിച്ചു.മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഷൊർണൂർ എം എൽ എയുടെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ഫോട്ടോ പതിച്ചാണ് പ്രതിഷേധിച്ചത്.

നിർമ്മാണോദ്ഘാടനം കഴിഞ്ഞ് നാല് വർഷങ്ങൾ പിന്നിട്ടിട്ടും പണിപൂർത്തിയാവാത്ത വാണിയംകുളം മാന്നൂർ റോഡിൽ ബി ജെ പിയാണ് വാഴ നട്ടുള്ള പ്രതിഷേധം നടത്തിയത്. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച വാണിയംകുളം മാന്നൂർ റോഡിന്‍റെ ശോചനീയാവസ്ഥയിലാണ് പ്രതിഷേധങ്ങൾ കനക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചകൾക്കു മുൻപ് ഇതേ റോഡിനെ ചൊല്ലി റോഡ് ഉപരോധ സമരം നടന്നിരുന്നു. ഇന്ന് ചെറുകാട്ടുപുലം ശിവക്ഷേത്രത്തിന് സമീപത്ത് രൂപപ്പെട്ട വലിയ ഗർത്തങ്ങളിലാണ് ബി ജെ പി പ്രവർത്തകർ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എം എൽ എയുടെയും പഞ്ചായത്ത് പ്രസിഡണ്ടിന്‍റിന്‍റെയും ഫോട്ടോ പതിച്ച വാഴകൾ നട്ട് പ്രതിഷേധിച്ചത്. ബി ജെ പി പാർലിമെന്‍ററി പാർട്ടി ലീഡർ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. 2021 ഫെബ്രുവരി 16 നാണ് ഈ പാതയുടെ നിർമ്മാണ ഉദ്ഘാടനം നടന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group