ദേശീയ പണിമുടക്ക് ; സിനിമാ മേഖലയ്ക്ക് മാത്രമായി ഇളവുകൾ നൽകാൻ കഴിയില്ല; സംയുക്ത തൊഴിലാളി യൂണിയൻ

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍.

video
play-sharp-fill

ദേശീയ പണിമുടക്ക് ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചതാണെന്നും ടൂറിസം മേഖലയില്‍ ഉള്‍പ്പടെ സമരത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുകയാണെന്നും തൊഴിലാളി യൂണിയന്‍ നേതാക്കളായ വി ആര്‍ പ്രതാപനും സി ജയന്‍ബാബുവും വ്യക്തമാക്കി.

പൊതു പണിമുടക്കില്‍ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടിരുന്നത്. കോവിഡ് വൈറസ് വ്യാപനത്തിനുശേഷം തിയേറ്ററുകള്‍ പൂര്‍ണമായി തുറന്ന വരുന്ന സമയമാണിതെന്നും പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന തീയേറ്റര്‍ വ്യവസായത്തിന് ഇതു തിരിച്ചടിയാകുമെന്നുമായിരുന്നു ഫിയോക്ക് അറിയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ദേശീയ പണിമുടക്കില്‍ നിന്നും സിനിമ മേഖലയെ ഒഴിവാക്കണമെന്നും ഷൂട്ടിംഗ് നടത്താന്‍ അനുമതി തരണമെന്നും മറ്റു ചലച്ചിത്ര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച്‌ 28, 29 തീയതികളിലാണ് പൊതുപണിമുടക്ക് നടത്തുക.