പണിമുടക്ക് ഒരു മുട്ടന്‍ പണിയായി ഇടത് പക്ഷത്തിനു നേരെ; ലുലു മാളിന് മാത്രം പ്രത്യേക പരിഗണന; ഓട്ടോയുടെ കാറ്റൂരി വിടുക തുടങ്ങി സംഭവവികാസങ്ങൾ കേരളത്തിൽ പണിമുടക്കിനെ ഹർത്താലിന് സമാനമാക്കി; ആനത്തലവട്ടം ആനന്ദനെയും, മുഖ്യമന്ത്രിയെയും, കോടിയേരിയും, വി ശിവന്‍കുട്ടിയെയുമെല്ലാം അറഞ്ചം പുറഞ്ചം ട്രോളി മാധ്യമങ്ങള്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം ഹർത്താലിന് സമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ചുവന്ന വസ്ത്രം ധരിച്ച്‌ ഓട്ടോയുടെ കാറ്റൂരി വിടുകയും അതിലുണ്ടായിരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, ഓട്ടോയുടെ ചില്ല് തകര്‍ക്കുക തുടങ്ങി അക്രമസംഭവങ്ങൾ അരങ്ങേറിയതിനാൽ പണിമുടക്ക് ഇടത്പക്ഷത്തിന് നേരെ മുട്ടൻ പണിയായാണ് പതിച്ചത്.

ലുലു മാളിന് മാത്രം പ്രത്യേക പരിഗണന നല്‍കിയതില്‍ തുടങ്ങി, യാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങളിലേക്ക് വരെ ട്രെഡ് യൂണിയന്‍ പണിമുടക്കിന്റെ മഹത്വം നീളുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുവന്ന വസ്ത്രം ധരിച്ച്‌ ഓട്ടോയുടെ കാറ്റൂരി വിടുകയും അതിലുണ്ടായിരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, ഓട്ടോയുടെ ചില്ല് തകര്‍ക്കുകയും ചെയ്ത സമരാഭാസത്തെ, സമാധാനപരം എന്നാണ് ഇടതുപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചത്.

അക്രമങ്ങള്‍ അരങ്ങേറി ഒടുക്കം അതിനെയെല്ലാം ന്യായീകരണങ്ങള്‍ കൊണ്ട് മറികടന്ന സഖാക്കള്‍ സമരം അവസാനിപ്പിക്കാനായപ്പോള്‍ വീണ്ടും ഒരു മണ്ടത്തരം കാണിച്ചു. കൃത്യമായി ബോധവല്‍ക്കരണം നടത്താതെ ഒരു ന്യൂജെന്‍ സഖാവിനെ റോഡിലേക്ക് ഇറക്കി വിട്ട് ആകെമൊത്തം കൊട്ടാരം പട്ടച്ചാരായം കൊണ്ട് നാറ്റിച്ച അവസ്ഥ.

മറ്റു നഗരങ്ങളെല്ലാം സമരത്തെ വകവയ്ക്കാതെ തെരുവുകളില്‍ സാധാരണ ജീവിതം തുടര്‍ന്നപ്പോള്‍ കേരളത്തില്‍ മാത്രം ഹര്‍ത്താലിനു സമാനമായിരുന്നു അനുഭവം. ആകെ മൊത്തത്തില്‍ ഇടതുപക്ഷം തെരുവുകള്‍ അടക്കി വാഴുന്ന കാഴ്ച. ഇതോടെ പണിമുടക്കിനെതിരെ പൊതുജനങ്ങളും പ്രതിഷേധം അറിയിച്ചു രംഗത്തു വന്നിരുന്നു.

പണിമുടക്കിനെ പരിഹസിച്ചു കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങള്‍ രംഗത്തു വന്നത്. ട്രോളുകള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുകയായിരുന്നു രണ്ട് അവധി ദിനങ്ങളും. അതിനിടയില്‍ ആനത്തലവട്ടം ആനന്ദനെയും, മുഖ്യമന്ത്രിയെയും, കോടിയേരിയും, വി ശിവന്‍കുട്ടിയെയുമെല്ലാം മാധ്യമങ്ങള്‍ അറഞ്ചം പുറഞ്ചം ട്രോളി. എന്ത് തന്നെയായാലും രണ്ട് ദിവസത്തെ പണിമുടക്ക് ഒരു മുട്ടന്‍ പണി തന്നെയായിരുന്നു.