സമരവും സർക്കാരും ചതിച്ചു: ശബരിമല വരുമാനത്തിൽ വൻ ഇടിവ്; കുറഞ്ഞത് 98.66 കോടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ, സമരക്കാരും സർക്കാരും ചേർന്ന് ചതിച്ചതോടെ ശബരിമല വരുമാനത്തിൽ വൻ ഇടിവ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമല ക്ഷേത്രവരുമാനത്തിൽ വൻകുറവ്. തൊട്ടുമുമ്ബത്തെ തീർഥാടനകാലത്തെക്കാൾ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകൾക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായി.
ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയെത്തുടർന്നുള്ള സംഭവങ്ങൾ, പ്രളയം, വടക്കൻ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞസീസണിൽ 277,42,02,803 രൂപ വരുമാനം ലഭിച്ചയിടത്ത് ഈവർഷം 178,75,54,333 രൂപയായി. കാലാകാലങ്ങളിലെ വർധനകൂടി കണക്കിലെടുത്താൻ ഇത്തവണ വരുമാനനഷ്ടം ഇനിയും കൂടും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0