
റോഡ് തടസപ്പെടുത്തി ഉപരോധം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു; എം വി ജയരാജൻ ഒന്നാം പ്രതി; കെ വി സുമേഷ് എംഎല്‍എയെയും കേസില്‍ പ്രതി ചേർത്തു
മലപ്പുറം: നഗരത്തില്‍ റോഡ് തടസപ്പെടുത്തി ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗണ്‍ പൊലീസ്.
കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് കേസ്. ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം പ്രതി.
കെ വി സുമേഷ് എംഎല്‍എയെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.
പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കി ഗതാഗതം തടസപ്പെടുത്തിയെന്നതാണ് കേസ്. കാർഗില്‍ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡില്‍ കസേരയിട്ടും പന്തല്‍ കെട്ടിയും സംഘടിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ നിരവധി പേർ പങ്കെടുത്തു.
Third Eye News Live
0