play-sharp-fill
ജനുവരി എട്ടിനും ഒൻപതിനും സർക്കാർ ജീവനക്കാർ പണിമുടക്കും

ജനുവരി എട്ടിനും ഒൻപതിനും സർക്കാർ ജീവനക്കാർ പണിമുടക്കും

സ്വന്തം ലേഖകൻ


കോട്ടയം: ജനുവരി എട്ടിനും ഒൻപതിനും സർക്കാർ ജീവനക്കാർ പണിമുടക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ  കേരള എൻ ജി ഒ അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ പ്രവർത്തകയോഗം തീരുമാനം എടുത്തു. സമരത്തിന്റെ ഭാഗമായി ഡിസംബർ 21-ന്  സെറ്റോയുടെ നേത്യത്വത്തിൽ  കളക്ടറേറ്റ് മാർച്ച് നടത്തി കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകും.

കേരള ജനതയെ ജാതീയമായി വേർതിരിക്കുന്ന വനിതാ മതിൽ – നിന്ന് വിട്ടു നിൽക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻറ് രഞ്ജു കെ.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.പി.ബോബിൻ , സംസ്ഥാന സെക്രട്ടേറിയറ്റ്  അംഗങ്ങളായ തോമസ് ഹെർബിറ്റ് , സതീഷ് ജോർജ് , ഒ.എം. മുഹമ്മദ് മുസ്തഫ , സതീഷ് ജോർജ് , സാബു ജോസഫ് , അഷറഫ് പറപ്പള്ളി ,  സോജോ തോമസ് , ത്രേസ്യാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group