പൊതുപണിമുടക്ക്: സംസ്ഥാനത്തിന് 2,298 കോടി രൂപയുടെ ഉൽപാദന നഷ്ടം

Spread the love

തിരുവനന്തപുരം: ഒരു ദിവസത്തെ പൊതുപണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ ഉത്പാദന നഷ്ടം 2,298.24 കോടി രൂപയെന്ന് റിപ്പോർട്ട്.

വ്യവസായിക സ്ഥാപനങ്ങൾ, വാണിജ്യ വ്യാപാര ശാലകൾ, മദ്യ കച്ചവടം, ലോട്ടറി മുതലായവ മുടങ്ങിയതാണ് നഷ്ടം ഉണ്ടാകാൻ കാരണം. കൂടാതെ, പൊതുഗതാഗതം തടസപ്പെട്ടത്തും ബാങ്ക് ഇടപാടുകള്‍ നിലച്ചതും, ടൂറിസം മേഖല സ്ഥാപിച്ചതുമെല്ലാം ഇതിനു കാരണമായി.

സംസ്ഥാനത്തിന്റെ ഒരു ദിവസത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 3,591 കോടി രൂപയാണ്. ഈ മൊത്തത്തിലുള്ള കണക്കില്‍ കാർഷികം, ഐ.ടി മേഖല, ആരോഗ്യ സേവനങ്ങൾ എന്നിവയിൽ പണിമുടക്കിനെ തുടർന്ന് വലിയ അളവിലുള്ള പ്രവർത്തന തടസ്സം ഉണ്ടായില്ല. പ്രധാനമായും ബാധിച്ചത് വാണിജ്യ, വ്യാപാര, വ്യവസായിക ഉൽപാദന മേഖലയെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന് ഒരു മാസത്തെ ചെലവിനായി ഏകദേശം 2000 കോടി രൂപ വരെ വായ്പയെടുക്കേണ്ടിവരാറുണ്ട്. ഇതിന് തുല്യമായ ഉൽപാദന നഷ്ടമാണ് പണിമുടക്ക് മൂലം സംസ്ഥാനത്ത് ഉണ്ടായത്.