സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ കൊച്ചി മെട്രൊ, സര്‍വീസ് നടത്തും;ട്രെയിന്‍ ഗതാഗതം തടസപ്പെടില്ല ;സിവില്‍ ഏവിയേഷന്‍ വിഭാഗത്തെയും സമരം ബാധിക്കില്ല

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി :ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ട് ദിവസത്തേക്ക് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ കൊച്ചി മെട്രൊ, സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ വിഭാഗത്തെയും സമരം ബാധിക്കില്ല.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, കെടിയുസി, യുടിയുസി തുടങ്ങി ഇരുപതില്‍പ്പരം സംഘടനകള്‍. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്, കര്‍ഷകസംഘടനകള്‍, മത്സ്യ വിപണന മേഖല, സഹകരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങി നൂറില്‍പ്പരം അനുബന്ധ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകും. പൊതുയാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടാനാണ് സാധ്യത.
അതേസയമം, രണ്ട് ദിവസത്തെ പണിമുടക്ക് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

ഇന്നും ട്രഷറി പ്രവര്‍ത്തിക്കുന്നുണ്ട്. കരാറുകാര്‍ക്ക് ബില്ല് മാറുന്നതില്‍ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.‘രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുന്‍കൂട്ടി അറിയാവുന്നതാണ്. എന്നാലും പെന്റിങ്ങില്‍ ധാരാളം ബില്ലുകളില്ല. വന്നതൊക്കെ എല്ലാം മാറി കൊടുക്കുന്നുണ്ട്. പണിമുടക്ക് സംസ്ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് വരാത്ത രീതയില്‍ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.