ഇന്ന് അർധരാത്രി മുതൽ മോട്ടോർ വാഹന പണിമുടക്ക്; കെഎസ്ആർടിസിയും പങ്കെടുക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. കെ.എസ്.ആർ.ടി.സി അടക്കം സ്വകാര്യ ബസുകൾ, ചരക്ക് വാഹനങ്ങൾ, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും.
കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള മറ്റ് ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, കെഎസ്ടിഡിയു തുടങ്ങിയ സംഘടനകളാണ് കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0