play-sharp-fill
ഇനി പറച്ചിലില്ല; ലെയിൻ തെറ്റിച്ചാൽ പിടി വീഴും; ആയിരം രൂപയാണ് പിഴ ;വലതുവശത്തെ ട്രാക്ക് വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം. ലൈൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കുക;റോഡിൻറെ ഇടതുവശത്ത് അനധികൃത പാർക്കിംഗ് പാടില്ല.

ഇനി പറച്ചിലില്ല; ലെയിൻ തെറ്റിച്ചാൽ പിടി വീഴും; ആയിരം രൂപയാണ് പിഴ ;വലതുവശത്തെ ട്രാക്ക് വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം. ലൈൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കുക;റോഡിൻറെ ഇടതുവശത്ത് അനധികൃത പാർക്കിംഗ് പാടില്ല.

തിരുവനന്തപുരം: ഉപദേശം നിർത്തി. ഇന്നു മുതൽ ലെയിൻ ട്രാഫിക് ലംഘനത്തിന് പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് . ആയിരം രൂപയാണ് പിഴ തുക.

ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
ചെറിയ ലംഘനങ്ങൾ എന്ന് വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ ആഴ്ച ഉപയോഗിക്കുകയാണെന്നും ശ്രീജിത്ത് പറഞ്ഞു .

കഴിഞ്ഞ ദിവസം നടത്തിയ ബോധവൽക്കരണത്തിൽ ആയിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് നടപടികൾ കടുപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാൽ മറ്റു ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന കർശനമാക്കും.

ട്രാഫിക് നിയമങ്ങൾ / നിർദ്ദേശങ്ങൾ

നാലുവരി ആറുവരിപ്പാത കളിൽ വലിയ വാഹനങ്ങൾ ,ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ റോഡിൻറെ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ. വലതുവശത്തെ ട്രാക്ക് വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം. ലൈൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കുക.

റോഡിൻറെ വലതുവശത്തെ ലൈനിൽ ഒരുകാരണവശാലും വാഹനം നിർത്തി ഇടരുത്. റോഡിൻറെ ഇടതുവശത്ത് അനധികൃത പാർക്കിംഗ് പാടില്ല.