video
play-sharp-fill

സ്ട്രെച്ച് മാർക്ക് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ? ശാശ്വതമായ പരിഹാരം വീട്ടിൽ തന്നെ

സ്ട്രെച്ച് മാർക്ക് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ? ശാശ്വതമായ പരിഹാരം വീട്ടിൽ തന്നെ

Spread the love

ചർമ്മ സംരക്ഷണത്തിൽ വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് സ്ട്രെച്ച് മാർക്ക്. ശരീരത്തിൻ്റെ പല ഭാഗങ്ങളിൽ കണ്ടുവരുന്ന ഇവയ്ക്ക് ശാശ്വതമായ പരിഹാരം വീട്ടിൽ തന്നെ കണ്ടെത്താം.

പഞ്ചസാര

പഞ്ചസാര പ്രകൃതിദത്തമായ എക്‌സ്‌ഫോളിയേറ്ററാണ്. ഇത് ഡെഡ് സ്കിൻ നീക്കം ചെയ്യുകയും ശരീരത്തിലെ രക്തചംക്രമണം കൂട്ടുകയും ചെയ്യുന്നു. കുറച്ച് പഞ്ചസാര പൊടിച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കലർത്തിയശേഷം സ്ട്രെച്ച് മാർക്കുകളിൽ പുരട്ടി പതിയെ മസാജ് ചെയ്യുക. കുറച്ചു സമയത്തിനുശേഷം കഴുകി കളഞ്ഞ് മോയിസ്ച്യുറൈസർ പുരട്ടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരങ്ങ നീര്

നാരങ്ങ നീര് വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു. സ്ട്രെച്ച് മാർക്കുകളിൽ നേരിട്ട് പുരട്ടുകയോ വെള്ളരിക്ക ജ്യൂസിൽ കലർത്തി ഉപയോഗിക്കുകയോ ചെയ്യാം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയിൽ പ്രോട്ടീനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം വർധിപ്പിക്കാൻ സഹായിക്കും. രണ്ട് മുട്ടയുടെ വെള്ള അടിച്ചെടുത്ത് ഇത് സ്ട്രെച്ച് മാർക്കുള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക. അതിനുശേഷം മോയിസ്ച്യുറൈസർ പുരട്ടുക.

പാൽപ്പാട

പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. മൂന്ന് മാസം വരെ ചെയ്യുന്നത് നല്ല ഫലം നൽകിയേക്കും.

വെളിച്ചെണ്ണ

സ്‌ട്രെച്ച്‌ മാർക്ക് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.