
ദിവസം ഒരു ഗ്ലാസ് മാത്രം ഈ ചായ കുടിച്ചാല്‍ മതി….! സ്ട്രസ് ഹോര്‍മോണുകളെ കുറയ്ക്കാം
കോട്ടയം: നമ്മുടെ ശരീരത്തിൽ നിരവധി ഹോർമോണുകളുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയെയും ബാധിക്കാറുണ്ട്. അതിലൊന്നാണ് കോർട്ടിസോൾ, എന്ന സ്ട്രസ് ഹോർമോൺ.
ക്ലീവ് ലാന്ഡ് ക്ലിനിക്കിന്റെ അഭിപ്രായത്തില് അഡ്രീനൽ ഗ്രന്ഥികൾ ഉല്പ്പാദിപ്പിക്കുന്ന സ്റ്റിറോയിഡ് ഹോർമാണാണ്.
ഇത് നിങ്ങളുടെ ആരോഗ്യത്തെ പല വശങ്ങളെയും ബാധിക്കുകയും സമ്മർദ്ദത്തോടുള്ള നിങ്ങളുടെ ശരീര പ്രതികരണങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു. കോർട്ടിസോളിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. ഇതിനായി വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ചും ഫലം കാണാവുന്നതാണ്. അതിനായി പ്രകൃതിദത്തമായ ഈ ചായ കുടിക്കാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്ങനെ ഉണ്ടാക്കാം ഈ ചായ
ഒരു സ്പൂൺ മഞ്ഞൾപൊടിയും ഒരു സ്പൂൺ കറുവപ്പട്ടയും ഒരു സ്പൂൺ ഉണങ്ങിയ ഇഞ്ചിപൊടിയും ഒരു സ്പൂൺ പെരുംജീരകപ്പൊടിയും ഒരു സ്പൂൺ പിങ്ക് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു കപ്പ് ചൂടുള്ള വെള്ളത്തിൽ ചേർത്ത് ഇളക്കുക. ഇതിലേക്ക് കുറച്ചു നാരങ്ങനീരും ചേര്ത്ത് കുടിക്കാവുന്നതാണ്.
ഗുണങ്ങൾ
ദിവസവും രാവിലെ ഇത് കുടിക്കുകയാണെങ്കില് കോർട്ടിസോളിന്റെ അളവും സമ്മർദ്ദവും കുറയും
ദഹനത്തെ മെച്ചപ്പെടുത്തും
ഹോർമോണുകളെ സന്തുലിതമാക്കാന് സഹായിക്കും
കുടലിനെയും കരളിനെയും വിഷമുക്തമാക്കും
വയര്വീര്ക്കല് കുറയ്ക്കും
പൊതുവായ വിവരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഇതൊന്നും ചികിത്സയ്ക്കോ മരുന്നിനോ ഫലപ്രദവുമല്ല. അതുകൊണ്ട് എപ്പോഴും ഡോക്ടറുടെ ഉപദേശത്തോടെ ചെയ്യുക.