
സ്വന്തം ലേഖകൻ
തിരൂര്‍: താനൂരില്‍ തെരുവുനായ ആക്രമണത്തില്‍ ആറു വയസ്സുകാരനുള്‍പ്പെടെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ താനൂര്‍ പനങ്ങാട്ടൂര്‍ അട്ടത്തോട് പ്രദേശത്തും കണ്ണന്തളിയിലുമാണ് തെരുവുനായുടെ ആക്രമണമുണ്ടായത്.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ടി.പി ഹൗസിൽ നൗഷാദിന്റ മകന് മുഹമ്മദ് റിഷാനെയും (12) കണ്ണന്തളി പങ്കിപുതിയന്റ പുരക്കല്‍ ജഹാംഗിറിന്റ മകന് അമീനെയുമാണ് (ആറ്) തെരുവുനായ് ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുമുമ്പ് സമീപപ്രദേശമായ ചാഞ്ചേരിയില് 13 പേരെ തെരുവുനായ് ആക്രമിച്ചിട്ടും അധികൃതർ ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.