കോട്ടയം: തിരുവല്ല പൊടിയാടിയില്‍ ആടുകളെ കടിച്ചുകീറി തെരുവുനായ കൂട്ടം. രണ്ട് ആടുകള്‍ക്ക് നായകളുടെ അക്രമണത്തില്‍ പരിക്കേറ്റു.
നെടുമ്പ്രം പതിനൊന്നാം വാർഡിലെ ഞാറക്കാട്ട്ശ്ശേരി വീട്ടില്‍ കുഞ്ഞുമോള്‍–തങ്കച്ചൻ ദമ്പതികള്‍ വളർത്തിയിരുന്ന നാല് മാസം പ്രായമുള്ള മുട്ടനാടുകളെയാണ് നായകളുടെ സംഘം ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ഒരു ആടിൻറെ വൃഷണം നായക്കൂട്ടം കടിച്ചെടുത്തു. മറ്റൊരാടിൻ്റെ ഇടതുകാലിന്റെ തുട ഭാഗവും കടിച്ചുപറിച്ചു.
വീടിന് സമീപത്തെ പുരയിടത്തില്‍ പുല്ലു മേയാനായി തള്ളയാടിനൊപ്പം കെട്ടിയിരുന്ന ആടുളകളെയാണ് തെരുവുനായ ആക്രമിച്ചത്. ആടുകളുടെ നിലവിളി കേട്ട് ഓടിയെത്തിയ കുഞ്ഞുമോളുടെ കൈയിലെ വടി കണ്ട നായക്കൂട്ടം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മൃഗ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് പരിക്കേറ്റ ഭാഗങ്ങളിൽ മരുന്ന് വെച്ച് കെട്ടി. രണ്ട് ആടുകളെയും മൃഗാശുപത്രിയില്‍ എത്തിച്ച് കൂടുതല്‍ ചികിത്സ നല്‍കും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ സംഭവം നടന്ന വീടിന് തൊട്ടടുത്ത മറ്റൊരു പുരയിടത്തില്‍ കെട്ടിയിരുന്ന അമ്മിണിയുടെ പൂർണ്ണ ഗർഭിണിയായിരുന്ന ആടിനെ ഒരു മാസം മുൻപ് തെരുവിനായ്ക്കൂട്ടം കടിച്ചുകീറി കൊന്നിരുന്നു. തന്റെയും ഭർത്താവിന്റെയും ഉപജീവനമാർഗ്ഗം ആയി വളർത്തുന്ന ആടുകള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആടുവളർത്തല്‍ തന്നെ പൂർണമായും ഉപേക്ഷിക്കാൻ ആണ് ഈ ദമ്പതികളുടെ തീരുമാനം.