
മുണ്ടക്കയം : നഗരത്തിൽ രാത്രി എത്തുന്നവർ റോഡിലൂടെ നടക്കാൻ വെളിച്ചം കൈയിൽ കരുതേണ്ട സ്ഥിതിയാണിപ്പോൾ. പല ഭാഗത്തും വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമായിട്ടില്ല.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയിട്ടും വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിയില്ല.
മുണ്ടക്കയം പ്രദേശം രാത്രികാലങ്ങളിലും സജീവമാണെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ രാത്രി ബസ് കാത്തുനിൽക്കുന്ന പ്രധാനകേന്ദ്രമാണ് മുണ്ടക്കയം ടൗൺ.
യാത്രക്കാർക്ക് ആശ്രയം വാഹനങ്ങൾ ഓടുമ്പോൾ കിട്ടുന്ന വെളിച്ചവും കടകളിലെ വെളിച്ചവും മാത്രമാണ്.ശബരിമല സീസൺ കാലങ്ങളിൽ നൂറുകണക്കിന് വാഹനങ്ങൾ ഈ വഴിയിലൂടെ കടന്നുപോകുന്നതോടൊപ്പം കാൽനടയായി യാത്രചെയ്യുന്ന അയ്യപ്പഭക്തരും രാത്രിസമയങ്ങളിൽ ടൗണിലൂടെ സഞ്ചരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടസാധ്യത വർധിക്കുന്നതായും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സാധ്യതയുമുണ്ടെന്ന വിമർശനവും ശക്തമാണ്.
രാത്രികാലങ്ങളിൽ ടൗണിലെ ഇരുട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി വഴിവിളക്കുകൾ പുനഃസ്ഥാപിക്കാനും പ്രവർത്തനക്ഷമമാക്കാനും പുതിയ ഭരണസമിതി ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.



