
കോട്ടയം: നഗരസഭയുടെ 34-ാം വാർഡിലെ ബുക്കാന കവലയിൽ സ്ഥാപിച്ചിരിക്കുന്ന എൽ ഇ ഡി മിനി മാസ്റ്റ് വഴി വിളക്ക് പൂർണ്ണമായും പ്രകാശിക്കാതെ ആയിട്ട് 3 മാസം. ഇതിനെതിരെ നാട്ടുകാർ പലതവണ കൗൺസിലറോടും നഗരസഭാ അധികൃതരോടും പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.
രേഖാമൂലം നൽകിയ പരാതിക്കും രണ്ടുമാസം പിന്നിട്ടിട്ടും മറുപടിയോ പരിഹാരനടപടിയോ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പരാതി പറഞ്ഞു മടുത്ത ബുക്കാന നിവാസികൾ കഴിഞ്ഞ ദിവസം നഗരസഭാ അധികൃതർക്ക് ആദരാജ്ഞലി അർപ്പിച്ച് ബോർഡ് വെക്കയും വൈകുന്നേരവും അതിരാവിലെയും മെഴുകുതിരി കത്തിച്ചു പ്രതിക്ഷേധിക്കയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളം, പന്നിമറ്റം, പാക്കിൽ, ചിങ്ങവനം പ്രദേശങ്ങളിലെ വളരെയധികം ജനങ്ങൾ അതിരാവിലെ ഈ വഴിയിലൂടെ വ്യായാമത്തിനായി നടക്കുന്നുണ്ട്. തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്നും രക്ഷയ്ക് വഴിവിളക്ക് ഉപകരിച്ചിരുന്നു. എന്നാല്‍ വിളക്ക് പ്രവർത്തനരഹിതമായതോടെ ഇവർ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.