
അയ്മനം : കുടയംപടി- പരിപ്പ് റോഡിൽ ഗ്രാൻഡ് ഹോട്ടലിന് സമീപം വാഹനാപകടത്തിൽ തകർന്ന വഴിവിളക്കുകൾ പുനസ്ഥാപിച്ചില്ലെന്ന് പരാതി.
ഏതാനും ദിവസം മുൻപ് വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും, വഴിവിളക്കും തകർന്നിരുന്നു.
അപകടം നടന്ന അടുത്ത ദിവസം തന്നെ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ച കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചു. ഇതോടൊപ്പം കേടുപാട് സംഭവിച്ച വഴിവിളക്ക് പോസ്റ്റ് ഇതുവരെ മാറ്റി സ്ഥാപിച്ചില്ലെന്ന് പരാതി.
അപകടത്തെ തുടർന്ന് ഒരാഴ്ചയായി കുടയംപടി മുതൽ അയ്മനം വരെയുള്ള റോഡിൽ വഴിവിളക്കുകൾ തെളിയുന്നില്ല.
കോട്ടയം പരിപ്പ് റൂട്ടിലെ തിരക്കേറിയ റോഡിൽ അപകടാവസ്ഥയിൽ പോസ്റ്റ് നിൽക്കുന്നത് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ കെ.എസ്. ടി.പി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയും ആയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിവിളക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനോ വഴി വിളക്കുകൾ തെളിയിക്കുന്നതിനോ യാതൊരു നടപടിയും ഇതിന്റെ പരിപാലന ചുമതലയുള്ള കെ എസ് ടി പി നടത്തുന്നില്ല. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.