തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഒഴിവാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുവാന്‍ നിയമം കൊണ്ടുവരണം:  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഒഴിവാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുവാന്‍ നിയമം കൊണ്ടുവരണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖിക

കോട്ടയം: നാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഒഴിവാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.

പാലാ സെന്റ് തോമസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ തെരുവുനായ നിര്‍മാര്‍ജനത്തിനായി പോരാടി കേസില്‍പ്പെട്ട് കോടതി വെറുതെ വിട്ട നേതാക്കള്‍ക്കും, കെ. റെയില്‍ വിരുദ്ധ പോരാളികള്‍ക്കും, സ്വര്‍ണ പതക്കവും, പൊന്നാടയും , ബിരിയാണി കിറ്റും, മിഠായിയും നല്‍കിക്കൊണ്ട് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഭയാനകമായ വിഷയം ഒഴിവാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. നായ്ക്കളെ സ്നേഹമുള്ളവര്‍ വീട്ടില്‍ തീറ്റ കൊടുത്ത് വളര്‍ത്തണമെന്നും തെരുവിലേക്ക് ഇറക്കിവിടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടന സീനിയര്‍ അംഗം അഡ്വ:ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയിംസ് പാമ്പക്കല്‍ മുഖ്യപ്രസംഗം നടത്തി.
യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കേസ് വിജയിപ്പിച്ച അഡ്വ.മീര രാധാകൃഷ്ണന്‍, ജോസ് മാവേലില്‍, ജോസ് സെബാസ്റ്റ്യന്‍, എം റ്റി തോമസ് പെരുവ, പ്രസാദ് ഉരുളികുന്നം, സജി തടത്തില്‍, ജോളി മടുക്കക്കുഴി, ജില്‍സ് പെരിയപ്പുറം, ജോയി സി കാപ്പന്‍, പ്രതീഷ് പട്ടിത്താനം, രാജന്‍ കുളങ്ങര, എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.
സൂസമ്മ ജോസഫ്, അഡ്വ. ജോസഫ് കണ്ടം, സന്‍ജയ് സഖറിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ ദിവസവും തലയോലപ്പറമ്പില്‍ പത്ത് പേരെ പേവിഷബാധയുള്ള തെരുവുനായ അക്രമിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്.