കണ്ണൂരിൽ തെരുവ് നായ ആക്രമണം: മുപ്പതിലധികം പേര്‍ക്ക് കടിയേറ്റു

Spread the love

കണ്ണൂർ: കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ തെരുവുനായ ആക്രമണം. മുപ്പതിലധികം പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

പുതിയ ബസ് സ്റ്റാന്‍ഡ്, പ്രഭാത് ജംഗ്ഷന്‍ പരിസരങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ക്ക് നായയുടെ കടിയേറ്റത്. ഒന്നിലധികം നായകളാണ് ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക നിലനിൽക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിതിഗതികള്‍ വിലയിരുത്തി നായകളെ കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.