മൂന്നാറിൽ സുലഭമായി മാരകവിഷം! ഈ വിഷം ഉപയോഗിച്ച് കൊന്നൊടുക്കിയത് തെരുവ് നായകളെയും വളർത്തു നായകളുമടക്കം നൂറിലധികം നായകളെ ; സംഭവത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും അന്വേഷണം നടത്താൻ തയ്യാറാകാതെ പോലീസ് ഉദ്യോഗസ്ഥർ

Spread the love

ഇടുക്കി: മൂന്നാറിൽ മാരക വിഷം കുത്തിവച്ച് നൂറ് കണക്കിന് തെരുവ് നായകളേയും വീടുകളിൽ വളർത്തുന്ന നായകളെ ഉൾപ്പെടെ കൊന്നൊടുക്കിയ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രേഖാമൂലം പരാതി അടക്കം നൽകിയിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.

തെളിവുകളും നായകളുടെ മൃതദേഹം അടക്കമുള്ളവ നശിപ്പിക്കപ്പെടാൻ കുറ്റവാളികൾകൾക്ക് അവസരമൊരുക്കുന്ന നടപടിയാണ് സ്വീകരിച്ച് വരുന്നത്.

മാരകവിഷം തെരുവുനായകളേക്കാൾ അപകടമരമാണ്. അത് സുലഭമായ അളവിൽ മൂന്നാറിൽ യഥേഷ്ടം കൈകാര്യം ചെയ്യപ്പെടുന്നത് പരാതി ലഭിച്ചില്ല എങ്കിൽ കൂടി അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടവർ പരാതി നൽകിയിട്ടുപോലും നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല പോലീസ് ഉദ്യോഗസ്ഥരും തെളിവ് ആവശ്യപ്പെടുകയാണ്. പരാതി പ്രകാരം അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥർ അന്വേഷണം നടത്താതെ ഒരു സാധാരണ പൗരന് നിയമലംഘനങ്ങൾ നിയമപാലകരുടെ ശ്രദ്ധയിൽ പെടുത്താൻ മാത്രമേ സാധിക്കൂ. അതിനപ്പുറം ഒരു തെളിവും ശേഖരിക്കാനുള്ള ഒരു അധികാരവും സാധാരണക്കാരായ ഒരു പൗരനും ഇല്ല എന്ന യാഥാർത്ഥ്യം അറിയാവുന്ന ഉദ്യോഗസ്ഥർ തന്നെയാണ് തെളിവ് ആവശ്യപ്പെടുന്നത്.