
കോട്ടയം: തിരക്കേറിയ എടത്വാ ടൗണിന്റെ പ്രധാന തെരുവുകളിപ്പോൾ തെരുവുനായകളുടെ താവളമായി മാറിയിരിക്കുകയാണ്.
വിദ്യാർത്ഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ, സാധാരണ യാത്രക്കാരുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ദിവസേന കടന്നുപോകുന്ന ഈ സ്ഥലത്ത് തെരുവുനായകൾ കൂട്ടമായി വിഹരിക്കുന്നു.
രാത്രികാലങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ഏറെ ഭയപ്പെട്ടാണ് ടൗണിലൂടെ യാത്ര ചെയ്യുന്നത്. ജനജീവിതത്തിന് ഭീഷണിയായി മാറുന്ന ഈ സ്ഥിതി, കൂടുതൽ വഷളാവുന്നതിനു മുമ്പ് അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുലർച്ചെ പത്രവിതരണത്തിന് എത്തുന്നവരില്‍ നിന്നു തുടങ്ങി വൈകിട്ട് ടൗണിലേക്ക് എത്തുന്ന യാത്രക്കാരോടും വരെ തെരുവുനായകളുടെ ശല്യം രൂക്ഷമായി ബാധിക്കുകയാണ്. എടത്വാ. സെന്റ് അലോഷ്യസ് കോളജ് അടക്കമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴിൽ അധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത്, പ്രതിദിനം നൂറുകണക്കിന് വിദ്യാർത്ഥികൾ കാൽനടയായും സൈക്കിളിലും ബസ്സുകളിലുമെല്ലാം എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കാല്‍നടയായി വേണം അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ എത്തേണ്ടത്. ഒട്ടുമിക്ക വിദ്യാര്‍ഥികളും തെരുവു നായുടെ ആക്രമണം ഏല്‍ക്കാറുണ്ട്.
എടത്വാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തിയ നിരവധി യാത്രക്കാര്‍ക്ക് ആഴ്‌ചകള്‍ക്ക് മുന്‍പ് തെരുവു നായുടെ കടിയേറ്റിരുന്നു. ഡിപ്പോയില്‍ മാത്രമല്ല എടത്വാ കോളേജിന്റെ മുന്‍വശത്തെ റോഡ്, ബോട്ടുജെട്ടി കടവ്,എടത്വാ പാലത്തിന് താഴെ, എടത്വാ ആശുപത്രി കോമ്പൗണ്ട്, പള്ളിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ട്, ഐ.റ്റി.ഐ റോഡ്, ചന്ത തുടങ്ങി നിരവധി സ്‌ഥലങ്ങളില്‍ നെരുവുനായകള്‍ കൂട്ടം ചേര്‍ന്ന് നടക്കുകയാണ്. നായുടെ ഉപദ്രവം മാത്രമല്ല ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തില്‍ പെടുത്തുന്നതും പതിവു സംഭവമാണ്.